റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍

July 7, 2021 - 10:42 am

ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ അര്‍ജന്‍റീന-ബ്രസീല്‍ വൈരത്തിന് എരിതീ കൂട്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. രണ്ടാം സെമിയില്‍ 07/07/2021 ബുധനാഴ്ച കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ.

ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. 

ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്. 

മാരക്കാനയില്‍ 11/07/2021 ഞായറാഴ്‌ച ഇന്ത്യന്‍സമയം പുല‍ര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *