സൗദിയില്‍ ആറുമേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

റിയാദ്‌: സൗദി അറേബ്യയില്‍ ആറ്‌ മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണം നപ്പിലാക്കുമെന്ന്‌ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ്‌ ബിന്‍ സുലൈമാന്‍ അല്‍ ഹാജി. നിയമ സേവനം, അഭിഭാഷകരുടെ ഓഫീസ്‌ ,റിയല്‍ എസ്റ്റേറ്റ്‌ , ഫിലിം ആന്റ് ഡ്രൈവിംഗ്‌ സ്‌കൂളുകള്‍,കസ്റ്റംസ്‌ ക്ലിയറന്‍സ്‌, സാങ്കേതിക എഞ്ചിനീയറിംഗ്‌ എന്നീ മേഖലകളിലാണ്‌ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്‌. പുതിയ തദ്ദേശിയ വല്‍ക്കരണം നടപ്പിലാകുന്നതോടെ ഇവിടങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിതരിച്ചുവിടും. നാല്‍പ്പതിനായിരത്തോളം തൊഴിലുകളില്‍ സൗദികളെ നിയമിക്കുകയാണ്‌ ലക്ഷ്യം. ഈ ജോലികളില്‍ രാജ്യത്തെ പൗരന്മാരായ ചെറുപ്പക്കാര്‍ക്കായി നീക്കിവയ്‌ക്കും.

2020ന്റെ നാലാം പാതത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്‌ 12.6 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 11.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. ഇക്കാലയളവിലെ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 4 ശതമാനത്തില്‍ നിന്ന്‌ 3.7 ശതമാനമായും യുവതികളുടെ തൊഴിലില്ലായ്‌മ നിരക്ക് 20.2 ല്‍ നിന്ന്‌ 16.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്‌ .സൗദി അറേബ്യയില്‍ തൊഴില്‍ നേടാന്‍ ആഗ്രഗിക്കുന്ന പ്രവാസികള്‍ക്ക്‌ പുതിയ തീരുമാനം കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്‌.

Share
അഭിപ്രായം എഴുതാം