റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദുവല്ലെന്ന്‌ മോഹന്‍ ഭാഗവത്‌

July 5, 2021 - 10:03 am

ന്യൂ ഡല്‍ഹി : ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന്‌ പറയുന്നവര്‍ ഹിന്ദുവല്ലെന്ന്‌ ആര്‍.എസ്‌എസ്‌ അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത്‌. ആര്‍എസ്‌എസിന്‌ കീഴിലെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമുസ്ലീം ഐക്യം വേണമെന്നാണ്‌ പലരും പറയുന്നത്‌ എന്നാല്‍ രണ്ടുവിഭാഗവും ഒന്നാണെന്നാണ്‌ ഞങ്ങള്‍ പറയാറുളളത്‌. പ്രതിച്ഛായനിര്‍മ്മിക്കാനല്ല ഇങ്ങനെ പറയുന്നത്‌. ആര്‍എസ്‌എസ്‌ ഒരിക്കലും പ്രതിച്ഛായക്കുവേണ്ടി മാത്രം ഒന്നും ചെയ്‌തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. .

ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നാണ്‌ . ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്‌. അവിടെ ഹിന്ദുവിനോ മുസ്ലീമിനോ മേധാവിത്വം നേടാനാവില്ല ഇന്ത്യാക്കാരനാണ്‌ മേധാവിത്വം. ആര്‍എസ്‌എസ്‌ എപ്പോഴും വിശ്വസിക്കുന്നത്‌ ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആര്‍എസ്‌എസ്‌ ന്യൂന പക്ഷങ്ങള്‍ക്കെതിരാണെന്നും, ഇസ്ലാം രാജ്യത്തിന്‌ അപകടമാണെന്നുമൊക്കെയുളള പ്രചരണങ്ങളില്‍നിന്ന്‌ രക്ഷപെടണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *