റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ 14/06/2021 തിങ്കളാഴ്ച മുതല്‍ അന്വേഷണം ആരംഭിച്ചു.

ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഐ.എ.ജി. ഒപ്പിട്ടതിന് തൊട്ടുപിന്നാലെ കോൺഗ്രസ് വക്താവ് മനീഷ് തിവാരി കരാർ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കരാർ തുക 715 കോടി രൂപയിൽ നിന്ന് 1,600 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.

59000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ കരാറൊപ്പിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *