കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 10നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അറിയിച്ചു. അപേക്ഷാ ഫോം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭ്യമാണ്.