തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ രാജി സന്നദ്ധത അറിയിച്ചെന്നും അത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം സ്വീകരിച്ചില്ലന്നും അവര്‍ തനിക്ക് പറ്റിയ പിശകില്‍ ഖേദം പ്രടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അതേസംയം പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. സ്‌ത്രീകള്‍ക്കെതിയുളള അക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപെട്ടുവരുന്ന വ്യക്തിയാണ് ജോസഫൈന്‍ .എന്നാല്‍ അവര്‍ നടത്തിയ പരാമര്‍ശം പൊതുവെ സമൂഹത്തിന് സ്വീകാര്യമായില്ല. ഇക്കാര്യം തെറ്റായിപ്പോയെന്ന് അവര്‍ തന്നെ അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയുമാണ് ഉണ്ടായത്.
അതേസമയം സ്‌ത്രീവിരുദ്ധ നപടികള്‍ക്കെതിരെ സ്‌ത്രീപക്ഷകേരളം എന്ന പ്രചരണ പരിപാടി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനമെടുത്തതായി വിജയരാഘവന്‍ പറഞ്ഞു. സിപിഎം അംഗങ്ങളും കേഡര്‍മാരും പ്രാദേശിക തലത്തില്‍ ഗൃഹസന്ദര്‍ശനം അടക്കമുളളവ നടത്തിയായിരിക്കും ഈ പരിപാടി. ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടയുടെ ഭാഗമായി ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി പൊതു ക്യാമ്പയിനും സംഘടിപ്പിക്കും. സ്‌ത്രീകള്‍,യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ-സാഹിത്യ,സാസംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു.