റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി

June 23, 2021 - 7:40 pm

ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം.

പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ സമിതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് സമിതി തള്ളിയത്. കൂടുതല്‍ ഡാറ്റ ആവശ്യമാണെന്നാണ് സമിതിയുടെ നിലപാട്. ഈ വിവരങ്ങള്‍ ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സമര്‍പ്പിച്ചാല്‍ മാത്രമേ പൂര്‍ണ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.

കൊവാക്‌സീന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് 22/06/21 ചൊവ്വാഴ്ച ഡി.ജി.സി.ഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.

പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗര്‍ഭിണികളിലെ കുത്തിവെയ്പ്പിനും തത്കാലം അനുമതിയില്ല.

പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്‌സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ബുധനാഴ്ച രജിസ്‌ട്രേഷന്‍ തുടങ്ങി.

സെപ്റ്റംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *