ന്യൂഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. വെബ്െസെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അധികൃതര്‍ അറിയിച്ചു. മേയില്‍ നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ അഞ്ചിന് ആരംഭിക്കുന്ന പരീക്ഷ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ നടത്താനാണു തീരുമാനം.



