റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പരിമിത ബുദ്ധിയുള്ള കുട്ടികള്‍ക്ക് ഒരു കോടി രൂപയുടെ പഠനോപകരണങ്ങള്‍

June 21, 2021 - 10:37 pm

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് ഒരു കോടി രൂപയുടെ പഠനകിറ്റുകള്‍ നല്‍കുമെന്ന് സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍.പി പ്രോജക്ടിന്റെയും സെക്കന്ദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസിന്റെയും സഹായത്തോടെയാണ് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയ നാലു വ്യത്യസ്ത തരം പഠനോപകരണ കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.  ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കുവാന്‍ സഹായകരമായ ഇരുപത്തിരണ്ടോളം പരിശീലന സഹായ ഉപകരണങ്ങള്‍ ഓരോ കിറ്റിലും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയവിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് സഹായകരമായ ഓരോ കിറ്റിനും ഏതാണ്ട് പതിനായിരം രൂപയാണ് വിലവരുന്നത്.  പഠനകിറ്റുകളുടെ വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജൂണ്‍ 28ന് വൈകീട്ട് നാല് മണിയ്ക്ക് നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *