18,000 അടി ഉയരത്തില്‍ യോഗ ചെയ്ത് ഇന്‍ഡോ -ടിബറ്റന്‍ സേന

ന്യൂഡല്‍ഹി: അതിര്‍ത്തി പട്രോളിംഗ് സംഘടനയായ ഇന്‍ഡോ -ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചത് ലഡാക്കില്‍ 18,000 അടി ഉയരത്തില്‍. ഇവിടെ കൂടാതെ ഹിമാചലില്‍ 16,000 അടിയിലും ലഡാക്കിലെ പാങ്കോങില്‍ 14,000 അടി ഉയരത്തിലും ഐടിബിപി ഉദ്യോഗസ്ഥര്‍ യോഗ ചെയ്തു. ഇന്തോ-ചൈന അതിര്‍ത്തിയില്‍ 3,488 കിലോമീറ്റര്‍ വിസ്തൃതിയുള്ള ലഡാക്കിലെ കാരക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ ജചെപ് ലാ വരെയുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നത് ഐടിബിപിയാണ്. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത്. ‘യോഗ ഫോര്‍ വെല്‍നസ്’ ആണ് ഈ വര്‍ഷത്തെ യോഗ തീം.

Share
അഭിപ്രായം എഴുതാം