റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

June 18, 2021 - 9:06 pm

തിരുവനന്തപുരം: കെ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 18/06/21 വെളളിയാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

‘ഒരിക്കൽ സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു.

ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തൻ പറഞ്ഞെങ്കിലും കെ. സുധാകരൻ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാൻ പറ്റുമായിരുന്നില്ല. അവർ പേടിക്കുമെന്ന് കരുതി ഭാര്യയോട് പോലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *