റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: വായനാ പക്ഷാചരണം : താലൂക്ക് തലത്തിൽ വിപുലമായ പരിപാടികൾ

June 18, 2021 - 9:03 pm

എറണാകുളം : എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന   വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക്  തലത്തിൽ വിപുലമായ പരിപാടികൾ. ജില്ലയിലെ 50  വായനശാലകളിൽ പുസ്തക ആസ്വാദന പരിപാടികൾ നടത്തും. വൈക്കം മുഹമ്മദ് ബഷീർ, പി കേശവദേവ്, പൊൻകുന്നം വർക്കി അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും. 

യു .പി – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനാ വീഡിയോ മത്സരവും നടത്തും. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെ ഏതെങ്കിലും ഒരു ഭാഗം വായിച്ചു വീഡിയോ എടുത്തു അയക്കണം. കൂടാതെ ജില്ലാ ലൈബ്രറി കൗണ്‍സിൽ  ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്ഷര സേന പുസ്തകം വീടുകളിൽ എത്തിച്ചു നൽകും. ജൂൺ 19 ന് ഏഴു താലൂക്കുകളിൽ പി എൻ പണിക്കർ അനുസ്മരണവും ജൂലൈ 7 ന് ഐ വി ദാസ് അനുസ്മരണവും ഓൺലൈനായി സംഘടിപ്പിക്കും. ജൂൺ 19 മുതൽ ജൂലൈ 7  വരെയാണ് വായനാ പക്ഷാചരണം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *