റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയ്യന്‍കാളിയുടെ എണ്‍പതാം ചരമ വാര്‍ഷിക ദിനാചരണം നടത്തി

June 18, 2021 - 8:30 pm

കോട്ടയം: അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍ കാളിയുടെ എണ്‍പതാം ചരമ വാര്‍ഷിക 18/06/21 ദിനം ആചരിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ യോഗമാണ്‌ നടന്നത്‌. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങതെ തുടരുവാന്‍ ആവശ്യമായ പഠനോപകരണങ്ങളും ,ഇതര സൗകര്യങ്ങളും എത്രയും വേഗം അവര്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഫോറം ചെയര്‍മാന്‍ എസ്‌ രാജപ്പന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷാജു വി.ജോസഫ് യോഗം ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. സിജെ ജോസ്‌, ഡോ. ഷിബുജയരാജ്‌, ടിബി.രാജു, സുനില്‍ അമര ,പിജി അലീന, എംസി മറിയാമ്മ, പ്രൊഫസര്‍ രാമന്‍ ചമ്പക്കുളം ബേബി എന്നിവര്‍ സംസാരിച്ചു. അശ്വതി ടി രാജ്‌ സ്വാഗതം ആശംസിച്ചു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *