കൊച്ചി: ഐഷ സുൽത്താന സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ലക്ഷദ്വീപ് പൊലീസ് 16/06/21ബുധനാഴ്ച കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
ജാമ്യാപേക്ഷ അംഗീകരിക്കരുതെന്ന് പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു.
കവരത്തിയിലെ ബി ജെ പി നേതാവ് നൽകിയ പരാതിയിലാണ് ഐപിസി സെക്ഷൻ 124-എ (രാജ്യദ്രോഹം), 153 ബി (വിദ്വേഷ പ്രസംഗം) എന്നിവ പ്രകാരം ജൂൺ 9 ന് ലക്ഷദ്വീപ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 7 ന് ഒരു മലയാള വാർത്താ ചാനൽ സംപ്രേഷണം ചെയ്ത സംവാദത്തിൽ പങ്കെടുത്തപ്പോൾ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം.
നിയമപ്രകാരം സ്ഥാപിതമായ കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അടിസ്ഥാനരഹിതമായ ഒരു പ്രസ്താവന സുൽത്താന നടത്തിയെന്ന് ദ്വീപ് ഭരണകൂടം പറഞ്ഞു.




