റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീകളെ പൂജാരികളായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത്

June 13, 2021 - 2:40 pm

ചെന്നൈ: സ്ത്രീകളെ പൂജാരികളായി നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഭാരവാഹികള്‍ വിഷയത്തില്‍ 13/06/21 ഞായറാഴ്ച യോഗം ചേര്‍ന്നു. പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടനാ അംഗങ്ങളാണ്.

സ്ത്രീകളെ പൂജാരികളായി നിയമിക്കുന്നത് ആചാര ലംഘനമാണെന്നാണ് വിഷയത്തില്‍ സംഘടനകള്‍ ഉന്നയിക്കുന്നത്. പുരുഷന്മാര്‍ മാത്രം പൂജാരികളായി തുടരുന്ന ക്ഷേത്രങ്ങളുണ്ട്. ഇവിടെ സ്ത്രീ പൂജാരികളെ നിയമിക്കുന്നത് ആചാര ലംഘനമാണെന്നും ഇവര്‍ ഉയര്‍ത്തുന്നു.

തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബുവാണ് ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ ഇവരെ നിയമിക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂര്‍ത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *