റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കോവിഡ് പ്രതിദിന രോഗികൾ കുത്തനെ കുറയുന്നു

June 13, 2021 - 1:21 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്.

24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേർ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയർന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവിൽ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *