റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5.38 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിന്‍കൂടി കേരളത്തിലെത്തി :മന്ത്രി വീണാ ജോര്‍ജ്‌

June 13, 2021 - 10:34 am

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ 5.38 ലക്ഷം ഡോസ്‌ വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. കേരളം വാങ്ങിയ 1,88,820 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവി ഷീല്‍ഡ്‌ വാക്‌സിനുമാണ്‌ ലഭിച്ചത്‌. നേരത്തെ കെഎംഎസ്സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ 2021 ജൂണ്‍ 11 വെളലിയാഴ്‌ചയാണ്‌ എറണാകുളത്ത്‌ എത്തിയത്‌. ഇത്‌ വിവിധ ജില്ലകളിലായി വിതരണം ചെയ്‌തുവരുന്നു.

കേന്ദം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെയാണ്‌ തിരുവനന്തപുരത്ത്‌ എത്തിയത്‌. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ്‌ വാക്‌സിനാണ്‌ ലഭിച്ചത്‌. അതില്‍ 9,35,530 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും,1,37,580 ഡോസ്‌ കോവാക്‌സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ്‌ വാസിനാണ്‌ സംസ്ഥാനം വാങ്ങിയത്‌. 90,34,680 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും 9,44,650 ഡോസ്‌ കോവാക്‌സിനും ഉള്‍പ്പടെ ആകെ 99,79,330ഡോസ്‌ വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *