റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപിലെ രണ്ട്‌ വിവാദ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

June 10, 2021 - 9:53 am

കൊച്ചി; ലക്ഷദ്വീപിലെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട്‌ വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യ ബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ്‌ പിന്‍വലിച്ചതില്‍ ഒന്ന്‌. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ഉത്തരവ്‌ പിന്‍വലിച്ചത്‌. കപ്പലുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ ഇറക്കിയ ഉത്തരവും പിന്‍വലിച്ചു.

2021 മെയ്‌ 28നും ജൂണ്‍ 2 നുമാണ്‌ ദ്വീപിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചുളള പുതിയ പരിഷ്‌ക്കാരങ്ങള്‍ പോര്‍ട്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ സച്ചിന്‍ശര്‍മ്മ നടപ്പാക്കിയിരുന്നത്‌. ഇതുപ്രകാരം ഷിപ്പുകളുടെയും, ബോട്ടുജെട്ടികളുടെയും സുരക്ഷാലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിന്‌ വേണമെന്ന ഉത്തരവിനെതിരെ ദ്വീപ്‌ നിവാസികളുംസര്‍ക്കാര്‍ ഉദ്യോഗസ്ഥരും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ഇക്കാര്യത്തില്‍ പോര്‍ട്ട്‌ ഡയറക്ടര്‍ക്ക്‌ കത്തയക്കുകകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഉത്തരവ്‌ പിന്‍വലിച്ചത്‌. ഇതനുസരിച്ച സെക്യരിറ്റി ലവല്‍ 1 അനുസരിച്ചുളള സുരക്ഷ തുടരും. ബോട്ടിലേയും ജെട്ടിയിലെയു സുരക്ഷയുമായി ന്ധപ്പെട്ട പോര്‍ട്ട്‌ ഡയറക്ടറുടെ ഉത്തരവുകള്‍ മാത്രമാണ്‌ നിലവില്‍ പിന്‍വലിച്ചിട്ടുളളത്‌ ദ്വീപിലെ യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടയുളള മറ്റുവിവാദ ഉത്തരവുകളൊന്നുംപിന്‍ലവലിച്ചിട്ടല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *