കാസർഗോഡ്: വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട്  ക്ഷീര വികസന യൂണിറ്റില്‍ ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കാസര്‍കോട് ബ്ലോക്കിലെ സ്ഥിരം താമസക്കാരായിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ ഒമ്പതിന്  വൈകീട്ട് അഞ്ചിനകം കാസര്‍കോട് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ ലഭ്യമാക്കണം.

കൂടിക്കാഴ്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 10 ന് സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും  കാസര്‍കോട് ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.  

Share
അഭിപ്രായം എഴുതാം