മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി

February 18, 2022

ചാത്തന്നൂര്‍ : ഇത്തിക്കരയാറ്റില്‍ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജംഗ്‌ഷനുസമീപം ഇത്തിക്കര- ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന്‌ താഴെ ആറ്റില്‍ചാക്കില്‍ കെട്ടിയ നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പല്ല്‌ ഉള്‍പ്പെടയുളള കീഴ്‌ത്താടിയെല്ല്‌ ,ഇടുപ്പെല്ല്‌ ,വാരിയെല്ലുകള്‍, തുടയെല്ലുകള്‍ എന്നിവയാണ്‌ ചാക്കിലുണ്ടായിരുന്നത്‌. ഇതോടൊപ്പം ചുവന്ന പട്ടും …

അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

September 21, 2021

ചാത്തന്നൂര്‍: അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകനെ പരവൂര്‍ പോലീസ്‌ അറസറ്റുചെയ്‌തു. ഗുരുതരമായി പരിക്കേറ്റ മാതാവ്‌ കുഞ്ഞുമാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പൂക്കളം സുനാമി ഫ്‌ളാറ്റിലെ താമസക്കാരനായ അബ്ദുള്‍ സലാമിന്റെ മകന്‍ സലീം(24)ആണ്‌ അറസ്‌റ്റിലായത്‌. സലീം ലഹരി വസ്‌തുക്കള്‍ …

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു

June 14, 2021

ചാത്തന്നൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ വെട്ടിക്കാട്ട്‌ വീട്ടില്‍ വിഐ തോമസ്‌ (67) നിര്യതനായി. രോഗ ബാധിതനായി കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍ 13 ന്‌ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം 14ന് ഉച്ചക്ക്‌ 2.30ന്‌ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്‌ …

യുവതി കുഴഞ്ഞുവീണ്‌ മരിച്ചു

June 6, 2021

ചാത്തന്നൂര്‍: വീടിന്‌ സമീപമുളള കോവിഡ്‌ പരിശോധനാ കേന്ദ്രത്തിലെത്തിയ യുവതി കുഴഞ്ഞുവീണ്‌ മരിച്ചു. പാരിപ്പളളി കിഴക്കനേല ചാന്നാംപൊയ്‌ക കുന്നുംപുറത്തുവീട്ടില്‍ സോമന്റെയും മണിയുടെയും മകള്‍ സുനിത (34) ആണ്‌ മരിച്ചത്‌. വീടിന്‌ സമീപമുളള ക്യാമ്പില്‍ പരിശോധനക്കെത്തിയതായിരുന്നു. പനിയെ തുടര്‍ന്ന്‌ അവശനിലയിലായ സുനിതയെ ബന്ധുക്കള്‍ പാരിപ്പളളി …

അസീസിയ മെഡിക്കല്‍ കോളേജില്‍ പരീക്ഷാപേപ്പര്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണനല്ലൂര്‍ പോലീസ്‌ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു

June 4, 2021

ചാത്തന്നൂര്‍: എംബിബിഎസ്‌ പരീക്ഷയില്‍ ആള്‍മാറാട്ടം നടന്ന മിയ്യണ്ണര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ്‌ നഷ്ടപ്പെട്ടിരുന്നു. ആരോഗ്യ സര്‍വകലാശാല അതേക്കുറിച്ച്‌ അന്വേഷണം നടത്തിവരുമ്പോഴാണ്‌ പരീക്ഷയിലെ ആള്‍മാറാട്ടം ശ്രദ്ധയില്‍ പെടുന്നത്‌. ഉത്തര കടലാസ്‌ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ണനല്ലൂര്‍ പോലീസ്‌ വിളിച്ചുവരുത്തി …

ചാത്തന്നൂരില്‍ എസ്.എന്‍ കോളേജിന് ബഹുനില കെട്ടിടം

May 6, 2021

കൊല്ലം: ചാത്തന്നൂര്‍ എസ്എന്‍ കോളേജിന് 5 കോടി രൂപ ചെലവില്‍ മൂന്നുനിലകളുളള അത്യാധുനിക കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.30,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തില്‍ ക്ലാസുമുറികള്‍ക്കുപുറമേ ഹൈടെക് ലാബ്, ലൈബ്രറി, എന്നിവക്കുളള സൗകര്യങ്ങളും ഉണ്ടാവും. കൂടുതല്‍ ക്ലാസ്മുറികളും സൗകര്യങ്ങളും ഉണ്ടാകുന്നത് കോളേജിന് …

വൈദ്യുതി ലൈനില്‍ കുരുങ്ങി മരണത്തോട് മല്ലിട്ട പ്രാവിന് രക്ഷകരായി അഗ്നിശമന സേന

March 9, 2021

ചാത്തന്നൂര്‍: വൈദ്യുതി ലൈനില്‍ കുടുങ്ങി നാലര മണിക്കൂര്‍ സമയം മരണത്തോട് മല്ലിട്ട പ്രവിനെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. 8/03/21 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചാത്തന്നൂര്‍ ജംഗ്ഷനിലെ വൈദ്യുതി ലൈനില്‍ മാടപ്രാവ് കാല്‍ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍മാരായ …