റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്‌ഡൗണ്‍മൂലം മുടങ്ങിക്കിടന്ന വിവാഹം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

June 4, 2021 - 11:41 am

കൊച്ചി: ഒരുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന വിവാഹം അടിയന്തിരമായി നടത്താന്‍ ഹൈക്കോടതി ഉത്തരവ്‌. വിസ കാലാവധി തീരുന്നതിനാല്‍ 2021 മെയ്‌ 5ന്‌ വരന്‌ അമേരിക്കയിലേക്ക്‌ മടങ്ങേണ്ടത്‌ പരിഗണിച്ചാണ്‌ ജസ്‌റ്റീസ്‌ നഗരേഷിന്റെ നിര്‍ദ്ദേശം. വിവാഹാനന്തരം ഉടന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

തൃശൂര്‍ സ്വദേശി ബെഫി ജീസണിന്റെയും പൂഞ്ഞാറില്‍ വേരുകളുളള അമേരിക്കന്‍ പൗരന്‍ ഡെന്നീസ്‌ ജോസഫ്‌ തോമസിന്റെയും വിവാഹം 2020 മെയ്‌ 5ന്‌ നടത്താന്‍ തീരുമാനിച്ചിരുന്നതാണ്‌. 2019 മെയ്‌ 17നായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ ലോക്‌ഡൗണില്‍പെട്ട്‌ വിവാഹം മുടങ്ങുകയായിരുന്നു.പിന്നീട്‌ 2021 മെയ്‌ 5ന്‌ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഡെന്നീസ്‌ എത്തിയപ്പോള്‍ കേരളത്തില്‍ വീണ്ടും ലോക്‌ഡൗണ്‍ .

30 ദിവസത്തെ കാലാവധി പാലിക്കാന്‍ കഴിയാത്തതിനാല്‍ സ്‌പെഷല്‍ മാര്യേജ്‌ ആക്ടുപ്രകാരം വിവാഹം നടത്തുവാനാകുമായിരുന്നില്ല. അതിനാല്‍ കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ മാര്യേജ്‌ ആക്ട്‌പ്രകാരം വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി തൃശൂര്‍ സബ്‌്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‌ അപേക്ഷ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന്‌ വിവാഹം നടത്താന്‍ കുട്ടനെല്ലൂര്‍ സബ്‌ രാജിസ്‌ട്രര്‍ക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തൃശൂര്‍ സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ്ര്‌ ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്നുരാവിലെ 10.30നകം കൈമാറാനും നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *