കാസര്‍കോട്| പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരിക്കെതിരെ പോലീസ് കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് പോക്‌സോ പ്രകാരം പോലീസ് കേസെടുത്തത്. .
കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരന്‍. ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം കാരന്‍ വെളിപ്പെടുത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് , പിന്നീട് സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ട് കൈമാറുകയായിരുന്നു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. .
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



