റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു

June 4, 2021 - 8:57 am

തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്‌ (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്‌. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ ലോകത്ത്‌ ശ്രീജിത്ത് സജീവമായിരുന്നു. പലപ്പോഴും കേരളം കാത്തിരുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഏറ്റവും ആദ്യം വായനക്കാര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രീജിത്തിന്‌ കഴിഞ്ഞിരുന്നു. ശ്രീജിത്തിന്‍റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ്‌ സ്‌റ്റോറികളും വായനക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

സമീപകാലത്ത്‌ രാഷ്ട്രീയകേരളം ഏറെ ചര്‍ച്ച ചെയ്‌ത സ്വര്‍ണ കടത്തുകേസുമായി ബന്ധപ്പെട്ട്‌ വായനക്കാര്‍ കാത്തിരുന്ന ഒട്ടേറെ വിശദാംശങ്ങള്‍ ശ്രീജിത്ത് തന്‍റെ റിപ്പോര്‍ട്ടുകളില്‍ നല്‍കിയിരുന്നു. രോഗത്തിന്‍റെ പിടിയിലായിരുന്നെങ്കിലും രണ്ടുമാസം മുമ്പുവരെ ശ്രജിത്ത്‌ വാര്‍ത്തകളുടെ ലോകത്ത്‌ സജീവമായിരുന്നു. മീനാങ്കല്‍ പാറമുക്ക്‌ നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്‍റെയും ജയകുമാരിയുടെയും മകനാണ്‌. ഭാര്യ അഖില .ഏകമകള്‍ ഋതിക. സഹോദരങ്ങള്‍ നിഷ,ശ്രുതി.

ശ്രീജിത്തിന്‍റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ എംബി രാേേജഷ്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ കെ.കൃഷ്‌ണന്‍കുട്ടി, കെ.രാജന്‍, റോഷി അഗസറ്റിന്‍, ജിആര്‍ അനില്‍, പി.പ്രസാദ്‌, വി.ശിവന്‍കുട്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍,കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌കെ മാണി, ജനതാദള്‍ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി.തോമസ്‌, എംഎല്‍എ, കേരളാ കോണ്‍ഗ്രസ്‌ -ജേക്കബ്ബ്‌ ചെയര്‍മാന്‍ അനൂപ്‌ ജേക്കബ്‌, എംഎല്‍എ, യൂഡിഎഫ്‌ സെക്രട്ടറിയും കേരള കോണ്‍ഗ്രസ്‌ ഡെപ്യൂട്ടി ചെയര്‍മാനുമായ ജോണി നെല്ലൂര്‍ എന്നിവരും അനുശോചനമറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *