റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാകാന്‍ അശ്വിന്‍

May 28, 2021 - 2:34 pm

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാകാന്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാല് വിക്കറ്റെടുത്താല്‍ അശ്വിന്‍ ഒന്നാമനാകും. നിലവില്‍ ഓസ്ട്രേലിയയുടെ പേസര്‍ പാറ്റ് കുമ്മിന്‍സാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. 14 ടെസ്റ്റുകളില്‍നിന്ന് 70 വിക്കറ്റുകളാണു കുമ്മിന്‍സ് നേടിയത്. അശ്വിന്‍ 13 ടെസ്റ്റുകളില്‍നിന്ന് 67 വിക്കറ്റുകളാണു നേടിയത്. ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി 10 ടെസ്റ്റുകളില്‍നിന്ന് 51 വിക്കറ്റുകളുമായി മൂന്നാമതുണ്ട്. അശ്വിനെയോ കുമ്മിന്‍സിനെയോ മറികടക്കാന്‍ സൗത്തിക്കു ഫൈനലില്‍ എല്ലാ വിക്കറ്റുമെടുക്കേണ്ടി വരും. അശ്വിന്‍ ചാമ്പ്യന്‍ഷിപ്പിലെ ഒന്‍പത് മത്സരങ്ങള്‍ നാട്ടിലും മൂന്ന് ടെസ്റ്റുകള്‍ ഓസ്ട്രേലിയയിലും ഒരെണ്ണം ന്യൂസിലന്‍ഡിലുമാണു കളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *