റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പ്; മേരി കോമും സാക്ഷിയും ഫൈനലില്‍

May 28, 2021 - 3:08 pm

ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ വനിതാ ബോക്സിങ് താരം മേരി കോം. രണ്ട് തവണ ലോക യൂത്ത് ചാംപ്യനായ സാക്ഷി ചൗധിരിയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ താരമായ മേരി കോം 51കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. കസാഖിസ്ഥാന്‍ താരത്തെ 54 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി പരാജയപ്പെടുത്തിയത്. അതിനിടെ ഇന്ത്യയുടെ മുന്‍ ലോക ചാംപ്യനായ സിമ്രാന്‍ കൗര്‍ 5-0ത്തിന് തോല്‍വി നേരിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *