റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലക്കേസില്‍ പെട്ട ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍നിന്നു പുറത്താക്കിയതായി നോര്‍തേണ്‍ റെയില്‍വേ.സുശീല്‍ കുമാര്‍. ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സുശീലിനെ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് റെയില്‍വേ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍.

ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ജോലി ചെയ്യവേയാണു കൊലപാതകം നടന്നത്. കഴിഞ്ഞ നാലിനു സ്റ്റേഡിയത്തിലെ സംഘര്‍ഷത്തിലാണ് സാഗര്‍ ധന്‍കറെന്ന ജൂനിയര്‍ ഗുസ്തി താരം കൊല്ലപ്പെട്ടത്. സുശീലടക്കം ആറ് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി ചേര്‍ക്കപ്പെട്ട ശേഷം ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ ഡല്‍ഹി – പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സുശീലിനൊപ്പമുണ്ടായിരുന്ന ഭൂപേന്ദര്‍, മോഹിത് ആസാദ്, ഗുലാബ്, മന്‍ജീത് എന്നിവരെയാണു കഴിഞ്ഞ ദിവസം പിടികൂടിയത്. ഇരട്ടക്കൊല കേസില്‍ പ്രതിയായ ഭൂപേന്ദറിന്റെ നേതൃത്വത്തിലാണു സാഗറിനെ ആക്രമിച്ചതെന്നാണു കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *