റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് അമിതവില; ജില്ലകളിൽ സ്‌പെഷ്യല്‍ ബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി

May 26, 2021 - 1:37 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 26/05/21 ബുധനാഴ്ച അറിയിച്ചു.

എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്‌റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *