റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി ബാലികയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തു

May 25, 2021 - 12:16 pm

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാല്‍സംഗം ചെയത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ്‌ തിരയുന്നു. അയല്‍വാസിയായ കുന്നുംപുറത്ത്‌ വീട്ടില്‍ വി കെ നിധീഷാണ്‌ 14 വയസുകാരിയായ ബാലികയെ ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്‌. കേസെടുത്തതിന്‌ പിന്നാലെ പ്രതി ജില്ല വിട്ടെന്നാണ്‌ ഇരിട്ടി പോലീസ്‌ പറയുന്നത്‌.

ഈ മാസം 20നാണ്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്‌. വീടിന്‌ പിന്നിലെ തോട്ടില്‍ നിന്നും തുണികഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആയല്‍ക്കാരനായ നിധീഷ്‌ തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ്‌ പരാതി. കുട്ടിയെ പീഡിപ്പിച്ച മടങ്ങി പോകുന്ന ഇയളെ പ്രദേശവസിയാണ്‌ കണ്ടത്‌. വിവരം ഇയാള്‍ പെണ്‍കുട്ടിയുടെ അച്ഛനെ അറിയിച്ചു. കുട്ടിയോട്‌ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്‌.

അച്ഛന്‍റെ പരാതിയില്‍ പോക്‌സോ, എസ്‌.സി,എസ്‌ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിപീഡിപ്പക്കപ്പെട്ടിട്ടുളളതായി തെളിഞ്ഞു. പ്രദേശത്തെ ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകനാണ്‌ നിധീഷ്‌ കേസെടുത്തതിന്‌ പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്ന്‌ വിവരം ലഭിച്ചിട്ടുളളതായി പോലീസ്‌ പറഞ്ഞു. കൊല്ലത്തുളള സുഹൃത്തിന്‍റെ അടത്തേക്കാണോ പോയതെന്നേ പോലീസ്‌ അന്വേഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *