ന്യൂഡല്‍ഹി: 2021 ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് വാക്സിൻ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കുകയാണെന്നും 23/05/21 ഞായറാഴ്ച അദ്ദേഹം പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാക്സിനുകളുടെ ഉല്പാദനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ ഓരോ ഇന്ത്യക്കാരനും വാക്സിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.



