മുംബൈ: ഐ.സി.ഐ.സി.ഐ. ബാങ്കിനുപിന്നാലെ പേ ടിഎം പേമെന്റ് ബാങ്കും 21/05/21 മുതല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തുകയാണെന്നാണു പേ ടിഎം വ്യക്തമാക്കിയത്.ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാല്‍ പോലുള്ള കമ്പനികളും പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ബി.ഐയും സര്‍ക്കാരും ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരേ നേരത്തേ രംഗത്തെത്തിയിരുന്നു. ബിസിനസ് ഭീമനായ റിലയന്‍സും ക്രിപ്റ്റോ കറന്‍സികളുടെ പണിപ്പുരയിലാണെന്നു അഭ്യൂഹങ്ങളുണ്ട്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളായ സെബ്പേ, വാസിര്‍എക്‌സ്, ബൈയുകോയിന്‍ എന്നിവയുമായുള്ള ഇടപാടുകള്‍ ഈയാഴ്ച തുടക്കത്തില്‍തന്നെ മിക്ക ബാങ്കുകളും അവസാനിപ്പിച്ചിരുന്നു.എന്നാല്‍ സേവനങ്ങള്‍ പരിമിതപ്പെടുത്താന്‍ അനൗദ്യോഗികമായി ആര്‍.ബി.ഐ. ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരേ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ്.ധനമന്ത്രി നിര്‍മലാ സീതാരാമനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഐ.സി.ഐ.സി.ഐ. ബാങ്കിനുപിന്നാലെ പേ ടിഎം പേമെന്റ് ബാങ്കും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു
