മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് തുക ഈടാക്കി പേടിഎം

June 12, 2022

മുംബൈ: ഫോണ്‍ പേയ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് ഈടാക്കുക. പേയ്ടിഎം വാലറ്റ്, യുപിഐ, തുടങ്ങി എത് രീതിയിലുള്ള മൊബൈല്‍ റീചാര്‍ജിനും നിരക്ക് ബാധകമാണ്.

സേവന മേഖലയില്‍ നിന്ന് വരുമാനം വര്‍ധിപ്പിച്ച് പേടിഎം

November 29, 2021

മുംബൈ: ഡിജിറ്റല്‍ പേയ്മെന്റ് സേവന ദാതാവായ പേടിഎമ്മിന്റെ വരുമാനത്തില്‍ വര്‍ധന. സേവനങ്ങളില്‍നിന്നുള്ള വരുമാനം 64 ശതമാനമാണു കൂടിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ അറ്റനഷ്ടവും കൂടി. 11 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റനഷ്ടത്തില്‍ രേഖപ്പെടുത്തിയത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് …

ഐ.സി.ഐ.സി.ഐ. ബാങ്കിനുപിന്നാലെ പേ ടിഎം പേമെന്റ് ബാങ്കും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു

May 22, 2021

മുംബൈ: ഐ.സി.ഐ.സി.ഐ. ബാങ്കിനുപിന്നാലെ പേ ടിഎം പേമെന്റ് ബാങ്കും 21/05/21 മുതല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തുകയാണെന്നാണു പേ ടിഎം വ്യക്തമാക്കിയത്.ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാല്‍ പോലുള്ള കമ്പനികളും …

ചൈനീസ് ധനസഹായമുള്ള പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍: വിമര്‍ശിച്ച് ട്രേഡേഴ്‌സ് സംഘടനയുടെ കത്ത്

September 18, 2020

ന്യൂഡല്‍ഹി: ചൈനീസ് ധനസഹായമുള്ള പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതിച്ചത് അദ്ഭുതകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. പേടിഎമ്മിന്റെയും അലിബാബയുടെയും എജി ടെക്കിന്റെ സംയുക്ത സംരംഭമാണ് പേടിഎം ഫസ്റ്റ് ഗെയിംസ് എന്നാണ് മനസിലായതെന്നും ഇന്ത്യ- …

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ്‌ ബാങ്ക്

January 13, 2020

ന്യൂഡല്‍ഹി ജനുവരി 13: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേസ്മെന്റ്‌ ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. 50 ലക്ഷം പേര്‍ക്ക് …