റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള പുതിയ ഇ-ഫയലിംഗ്‌ സംവിധാനം നിലവില്‍ വരുന്നു

May 21, 2021 - 11:22 am

ന്യൂ ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളളള പുതിയ ഇ-ഫയലിംഗ്‌ പോര്‍ട്ടല്‍ 2021 ജൂണ്‍ 7 ന്‌ പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 1 മുതല്‍ ആറുവരെ നിലവിലുളള പോര്‍ട്ടല്‍ ലഭ്യമാകില്ലെന്നും ആദായനികുതി വകുപ്പ്‌ അറിയിച്ചു. പുതിയ സൈറ്റിലേക്ക്‌ മാറുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആറു ദിവസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ നികുതി ദായകര്‍ക്കോ സൈറ്റില്‍ കയറാനാകില്ല.

പരാതികള്‍ കേള്‍ക്കുന്നതും പരിഹരിക്കുന്നതും ജൂണ്‍ 10ന്‌ ശേഷമേ ഉണ്ടാകു. നേരത്തെ നിശ്ചയിച്ചിട്ടുളളവ ജൂണ്‍ 10ന്‌ ശേഷമുളള തീയതിയിലേക്ക്‌ മാറ്റണമെന്നും ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും മറ്റുനികുതി വിവരങ്ങള്‍ അറിയുന്നതിനുമാണ്‌ ഇ-ഫയലിംഗ്‌ പോര്‍ട്ടല്‍ നികുതി ദായകര്‍ ഉപയോഗിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *