റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ്

May 19, 2021 - 12:49 pm

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടികയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് വീണ ജോര്‍ജിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.

തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെ എന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.

വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇ പി ജയരാജന്‍ കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.

മുഹമ്മദ് റിയാസ് – ടൂറിസം, വിഎന്‍ വാസവന്‍ – എക്‌സൈസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ഐ എന്‍ എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *