ഇന്ത്യക്ക് ആശ്വാസമായി ഡിആര്‍ഡിഒ യുടെ പുതിയ കോവിഡ് മരുന്ന്

ന്യൂ ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍നൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ചമുതല്‍ ലഭ്യമാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക .ഏതാനും ആഴ്ചകളായി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മൂന്നുലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിന് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്ന ഇന്ത്യക്ക് പുതിയ മരുന്ന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുളള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബ് വികസിപ്പിച്ചടുത്ത 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നാണ് കോവിഡിന് നല്‍കുന്നത്. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സേ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈ മരുന്നിന് അനുമതി നല്‍കിയിരുന്നു. രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് മരുന്ന് കാണിച്ചത്.

കോവിഡ് രോഗികളുടെ ആശുപത്രിവാസം കുറക്കുന്നതിനും അവരുടെ ഓക്‌സിജന്‍ ആശ്രിതത്വം കുറക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. പൊടിരൂപത്തില്‍ ലഭ്യമാകുന്ന മരുന്ന വെളളത്തിനൊപ്പം കഴിക്കാം . കോവിഡ് ചികിത്സക്ക് കൃത്യമായി മരുന്ന് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗ തീവ്രത കുറക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്.

Share
അഭിപ്രായം എഴുതാം