റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു

May 13, 2021 - 8:28 am

തളിപ്പറമ്പ്; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസിറ്റിലിടിച്ച് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ടയിലെ ബിഷാം(18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. 2021 മെയ് 11ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം.

ബംഗളൂരുവില്‍ ഐടി വിദ്യാര്‍ത്ഥിയാണ് ജിയാദ്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ജബാറിന്റെയും റഷീദയുടെയും മകനാണ് . ജദീര്‍(മെഡിക്കല്‍ വിദ്യാര്‍ത്ഥി),ജാസിം,റിസ്വാന്‍,(ഇരുവരും വിദ്യാര്‍ത്ഥികള്‍)ജാസിയ എന്നിവര്‍ സഹോദരങ്ങളാണ്. കോള്‍മൊട്ടയില്‍ സറ്റീല്‍ കമ്പനിക്കുസമീപം കോഴിക്കട നടത്തിവരികയാണ് ഹിഷാം .അബുദാബിയില്‍ ജോലി ചെയ്യുന്ന ഹസന്റെയും ഷഹനാസിന്റെയും മകനാണ്. സഹോദരങ്ങള്‍: ഷമ,ഹാനിയ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ കോടല്ലൂര്‍ മുഹയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *