ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 11/05/21 ചൊവ്വാഴ്ച പകലാണ് സംഭവം.

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ ആളുകൾ പൊതുനിരത്തിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായെന്ന് ഡിജിപി അശോക് കുമാർ പറഞ്ഞു.

വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →