റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലക്കോട്: ദമ്പതികള്‍ സ്വന്തം കൈകൊണ്ടെഴുതിയ ബൈബിളിന്റെ പ്രകാശന കര്‍മ്മം ഫാ. കുര്യാക്കോസ് കളരിക്കല്‍ നിര്‍വഹിച്ചു

May 12, 2021 - 4:53 pm

ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു. വായാട്ടുപറമ്പ് കവലക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചത്. 1765 പേജുളള ബൈബിള്‍ 14 മാസം കൊണ്ടാണിവര്‍ പൂര്‍ത്തീകരിച്ചത്. പുതുതായി നിര്‍മ്മിച്ച വീടിന്റെ പൂര്‍ത്തീകരണത്തിനായുളള നിയോഗം വച്ചാണ് ബൈബിള്‍ എഴുതിയത്. പഴയ വീട്ടില്‍ നിന്നാരംഭിച്ച ബൈബിള്‍ രചന പുതിയ വീട്ടില്‍ വച്ചാണ് പൂര്‍ത്തീകരിച്ചത്.

ബൈബിളിലുളള വിശ്വാസവും വചനങ്ങളോടുളള താല്‍പ്പര്യവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ദമ്പതികള്‍ പറഞ്ഞു. എ4 സൈസിലുളള പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത് 32 പേനകളും ഇതിലേക്കായി ഉപയോഗിച്ചു.
ദമ്പതികള്‍ രണ്ടുപേരും മാറിമാറി എഴുതുകയായിരുന്നു. അവസാനത്തെ പുസ്തകമായ വെളിപാട് പുസ്തകം രണ്ടുപേരും ചേര്‍ന്നാണ് എഴുതിയത്. ബൈന്‍ഡിംഗ് ഒഴിച്ചുളള എല്ലാ ജോലികളും അവര്‍ തന്നെയാണ് ചെയ്തത്.

ഇതിനോടകം സിബിമാത്യു ബൈബിള്‍ രണ്ടുപ്രാവശ്യം വായിച്ചുപൂര്‍ത്തിയാക്കി. മൂന്നാമത്തെ ആവര്‍ത്തി വായന നടന്നുകൊണ്ടിരിക്കകുയാണ്. വായാട്ടുപറമ്പ് സെന്റ് ജോസഫ്‌ഫൊറോനാ ദേവാലയത്തിലെ സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകരാണ് ഇരുവരും. ആര്ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, അതിരുപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി എന്നിവര്‍ ദമ്പതികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *