വാഹന പാര്‍ക്കിംഗിനെക്കുറിച്ചുളള തര്‍ക്കം കയ്യാങ്കളിയിലെത്തി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കമ്പനി ജീവനക്കാരെ അഭിഭാഷകന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചതായി പരാതി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുളള തര്‍ക്കമാണ്‌ കയ്യാങ്കളിയില്‍ കലാശിച്ചത്‌. പാറ്റൂരിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക്‌ അനുവദിച്ചുനല്‍കിയ സ്ഥലത്ത്‌ അഭിഭാഷകനായ കിഷോര്‍ ബൈക്ക്‌ വെച്ചതുമായി ബന്ധപ്പെട്ടാണ്‌ തര്‍ക്കം നടന്നത്‌. മൊബൈല്‍ കമ്പനി ജീവക്കാരനായ നന്ദുവും അഭിഭാഷകനും തമ്മിലാണ്‌ വാക്കേറ്റമുണ്ടായത്‌. പിന്നീട്‌ കിഷോറിന്റെ നേതൃത്വത്തില്‍ ഒരുസംഘം ആല്‍ക്കാര്‍ മൊബൈല്‍ കമ്പനി ഓഫീസിലെത്തി ആക്രമിച്ചെന്നാണ്‌ പരാതി.

സംഭവവുമായി ബന്ധപ്പെട്ട്‌ വഞ്ചിയൂര്‍ പോലീസ്‌ കേസെടുത്തു. സംഭവമറിഞ്ഞെത്തിയ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ആക്രമണം നടത്തുന്നത്‌ സിസിടിവി ദൃശ്യങ്ങളിലുണ്ട്‌. നന്ദുവിന്റെ കൈക്ക്‌ പരിക്കുണ്ട്‌. . ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ്‌ ഇരുവര്‍ക്കുമെതിരെ കേസ്‌ എടുത്തിരിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം