മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ് ബാധിതയാണ്.

1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. യു എന്‍ മനുഷ്യാവകാശ സമിതി ചെയര്‍മാനായിരുന്നു.

Share
അഭിപ്രായം എഴുതാം