റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലേക്കുളള കാര്‍ഗോ വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈനയുടെ നീക്കം

April 27, 2021 - 8:31 am

ബെയ്ജിംഗ്: ഓക്‌സിജന്‍ വെന്റിലേറ്റര്‍ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്കുളള കാര്‍ഗോ വിമാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ചൈനയുടെ നീക്കം. ഇന്ത്യയിലേക്ക് ലോക രാജ്യങ്ങള്‍ മുഴുവന്‍ സഹായം എത്തിക്കുന്നതിനിടെയാണ് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള സിഷ്വാന്‍ എയര്‍ ലൈന്‍സിന്റെ ഈ നീക്കം. ഇതോടെ വാക്‌സിന്‍ മരുന്ന് നിര്‍മ്മാണത്തിനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും ആവശ്യമായ സാമഗ്രികളുടെ ഒഴുക്കിന് തടസം നേരിടും. കോവിഡ് 19 സാഹചര്യത്തില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഇരട്ടത്താപ്പ്.

ചൈനയിലെ ഷിയാന്‍ നഗരത്തില്‍ നിന്ന് ഡല്‍ഹി ഉള്‍പ്പെടെ ആറുനഗരത്തിലേക്കുളള വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുകയാണെന്നാണ് സിഷ്വാന്‍ എയര്‍ലൈന്‍സിന്റെ ഉപ കമ്പനിയായ സിഷ്വാന്‍ ചാന്‍ഹാങ് സെയില്‍സ് ഏജന്റുമാരെ അറിയിച്ചത്. ചൈനയില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കാന്‍ ഇരുരാജ്യങ്ങളിലേയും വ്യാപാരികള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ നടപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *