റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിനേഷൻ, തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും, മൂന്നു പേർ കുഴഞ്ഞു വീണു

April 26, 2021 - 1:44 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് 26/04/21 തിങ്കളാഴ്ച അതിരാവിലെ മുതൽ വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. മുൻപത്തെ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും എത്തിയതാണ് തിരക്കിന് കാരണമായത്. പൊരിവെയിലിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു.


സ്ഥലത്ത് ആംബുലൻസ് ഇല്ലാതിരുന്നതിനാൽ 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *