ജാമ്യം തേടി ബിനീഷ് കോടിയേരി ഹൈകോടതിയില്‍

ബംഗളൂരു.: മയക്കുമരുന്ന്, കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായ ബിനീഷ് കോടിയേരി ജാമ്യം തേടി ഹൈക്കോടതിയില്‍. പിതാവായ കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുളള കുടുംബാംഗങ്ങളുടെ സാമിപ്യം ആവശ്യമുണ്ടെന്നും കാണിച്ചാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. 20.4.2021 ഏപ്രില്‍ 20 ന് കോടതി വാദം കേട്ടിരുന്നു. അഡ്വ. കൃഷ്ണന്‍ ഗോപാലനാണ് ബിനീഷിനുവേണ്ടി ഹജരായത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന്‍ ഹാജരാക്കി. കേസ് 22ന് വീണ്ടും പരിഗണിക്കും.

അന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ വാദം കേള്‍ക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി കഴിഞ്ഞ ഫെബ്രവരി 22ന് തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് അറസ്റ്റിലായത്. നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ് കഴിയുന്നത്.

Share
അഭിപ്രായം എഴുതാം