നൃത്തം പഠിക്കാനെത്തുന്നവരുടെ നഗ്ന ചിത്രം പകര്‍ത്തി വലയിലാക്കുന്ന സൂംബാ പരിശീലകന്‍ അറസ്റ്റില്‍

തിരുവനന്തപുരം : സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന സൂംബാ പരിശീലകന്‍ കാഞ്ഞിരംപാറ സ്വദേശി സനു പോലീസ് കസ്റ്റഡിയില്‍. കൃഷി വകുപ്പിലെ ജീവനക്കാരനായ ഇയാള്‍ പാര്‍ട്ട് ടൈം ആയിട്ടാണ് സുംബാ പരിശീലനം നടത്തുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് നഗ്ന ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പിടിച്ചെടുത്തു.

പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്ന ചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റുകളിലിടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. സനുവിന്റെ ഇരയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

വലയിലാകുന്ന പെണ്‍കുട്ടികളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുളളതായി പോലീസ് പറയുന്നു. കൂടുതല്‍പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഇയാള്‍ വിവാഹ മോചിതനാണ്. മൂന്നുകുട്ടികളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →