ചെന്നൈ: ഐപിഎല്ലില്‍കണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിയ ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശവുമായി രോഹിത് ശര്‍മ. പവിഴപ്പുറ്റുകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ധരിച്ച തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനു ചൂണ്ടിക്കാട്ടിയത്.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു മുംബൈ നായകന്‍. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ” സേവ് ദ കോറല്‍സ്” എന്നെഴുതിയ ഷൂസ് ധരിച്ചാണ് രോഹിത് കളിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നടന്ന മത്സരത്തില്‍ ”സേവ് റൈനോ” എന്നെഴുതിയ ഷൂസുമായാണു രോഹിത് കളിച്ചത്.തുടര്‍ന്നു കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന രണ്ടാം മത്സരത്തില്‍ രോഹിത്തിന്റെ ഷൂസിലെഴുതിയ സന്ദേശം സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനെ കുറിച്ചായിരുന്നു. നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുകയെന്നാല്‍ ഭാവി സംരക്ഷിക്കുകയെന്നതാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂട്ടിച്ചേര്‍ത്തു.