ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 ന് രാവിലെ 10.30 ന് പാസ്പോർട്ട് സൈസ് ഫോട്ടോ (4 എണ്ണം ), ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുമായി പരിശീലന കേന്ദ്രത്തിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0477-2292428, 8330011815




