റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍

April 17, 2021 - 8:11 am

തിരുവനന്തപുരം : സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവാശ കമ്മീഷന്‍. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടേയോ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായ പരാതികളെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത സ്‌കൂളുകളെ സംബന്ധിച്ചുളള നാല് ഹര്‍ജികളിലാണ് കമ്മീഷന്റെ ഉത്തരവ്.

നീര്‍ച്ചാലിന്റെ ഭിത്തിയിലും ,പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കയ്യേറിയും സ്‌കൂളുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ സിലിബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇത്തരത്തിലുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഉറപ്പുവരുത്തണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിസലുളള അംഗീകാരമുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *