റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം, രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

April 15, 2021 - 8:14 am

ജയ്പൂര്‍: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് രാജസ്ഥാന്‍. നഗര പ്രദേശങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. 16.4.2021 വെളളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബല്യത്തില്‍ വരും .ഏപ്രില്‍ 30 വരെ കര്‍ഫ്യൂ തുടരും.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും പൂര്‍ണ്ണമായും അടച്ചിടും. പൊതുപരിപാടികളും കായിക പരിപാടികളും അനുവദിക്കില്ല. വിവാഹത്തിന് പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. രാജസ്ഥാനില്‍ പുതിയ 6000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ നിന്ന 8 ശതമാനമായി ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *