തിരുവനന്തപുരം; നഗരത്തില്‍ 12.4.2021 തിങ്കളാഴ്ച പെയ്ത മഴയില്‍ കനത്ത നാശം . മഴ നഗരവാസികളെ വലച്ചു. മണിക്കൂറുകള്‍ നീണ്ട മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. വൈകിട്ട് ആരംഭിച്ച മഴ രാത്രി 7 മണിവരെ തുടര്‍ന്നു. പേട്ട, ചൗക്ക, ഊറ്റുകുവ് ജംങ്ഷന്‍, പ്രസ്‌ക്ലബ്ബ് പരിസരം, തമ്പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെളളക്കെട്ടുകള്‍ രൂപപ്പെട്ടു. കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. പേരൂര്‍ക്കട, ശാസ്തമംഗലം, വട്ടിയൂര്‍ക്കാവ് , പിടിപി നഗര്‍, കുടപ്പനകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണത്. ചിലയിടങ്ങളില്‍ കൃഷി നാശം സംഭവിച്ചു.
ഓടകളില്‍ വെളളം നിറഞ്ഞൊഴുകിയതുമൂലം പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. കാല്‍നടക്കാരെയും ഇരുചക്ര വാഹനക്കാരെയും മഴ ഏറെ വലച്ചു. വേനലിലുണ്ടാകുന്ന ഒറ്റപ്പെട്ട മഴയാണ് ഇന്നലെ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിലും ലക്ഷ ദ്വീപിലും 13/04/21 ചൊവ്വാഴ്ചയും മഴക്കുളള സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ഇന്നുരാവിലെ വരെ കനത്ത മഴപെയ്യാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 40 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.



