തിരുവനന്തപുരം : ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീലിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാമെന്ന് വിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തക്ക് മുകളിലാണ് ഹൈക്കോടതിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ റിട്ടുനല്‍കാനുളള അവകാശം ജലീലിനുണ്ട്. അതുസംബന്ധിച്ച് യുക്തമായ തീരുമാനം അദ്ദേത്തിന് എടുക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും നിയമ വശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും.
നേരത്തെ ഇ.പിജയരാജന്‍ രാജിവെച്ചതുമായി ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ഇപി ജയരാജന്‍ രാജിവെക്കുന്നതിനുളള സന്നദ്ധത സ്വയം അറിയിക്കുകയായിരുന്നുവെന്നും ,ജയരാജന്റെ പേരില്‍ ഒരു കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിുക്കാട്ടി.
കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം തുടങ്ങിയിരിക്കുന്നു. വലിയ ഉരുള്‍ പൊട്ടലാണ് കോണ്‍ഗ്രസില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലത്തില്‍തന്നെ കൈപ്പത്തി പോസ്റ്റര്‍ തൂക്കിവിറ്റുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് അങ്ങേയറ്റം പാപ്പരത്തത്തില്‍ പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു മുമ്പുളള സ്ഥിതിയിതാണെങ്കില്‍ ഫലം വന്നതിന് ശേഷം എന്തായിരിക്കുമെന്നും കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്തെല്ലാം വോട്ടുകച്ചവടം നടത്തിയാലും എല്‍.ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടും അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നേരത്തതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. വോട്ടുകച്ചവടം നടന്നുവെങ്കിലും അതൊന്നും തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു.

