റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്‍കുടിലില്‍ നിന്ന്‌ റാഞ്ചി ഐഐഎമ്മിലേക്ക്‌ ഒരു ദീര്‍ഘദൂര ഓട്ടം

April 12, 2021 - 1:00 pm

തയ്യല്‍ക്കാരനായ അച്ഛന്റെ ചെറുവരുമാനത്തില്‍ നിന്നാണ്‌ പാണത്തൂര്‍ കേളപ്പന്‍കയം സ്വദേശി 28 കാരന്‍ ആര്‍ രഞ്‌ജിത്ത്‌ ,റാഞ്ചി ഐഐഎമ്മില്‍ എത്തിയത്‌. കണ്ണീരിന‍്‍റെയും ഊര്‍ജമാണന്ന്‌ ഈ ഐഐഎം. അസിസ്‌റ്റന്റ് ‌ പ്രൊഫസറായ രഞ്‌ജിത്ത്‌ ഓര്‍ത്തെടുക്കുന്നു.

പാണത്തൂര്‍ ഗവ. സ്‌കൂളില്‍ പ്രാഥമിക പഠനം. കാസര്‍കോട്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടര്‍ പഠനം. ബളാല്‍ ഗവ.സ്‌കൂളില്‍ കൊമേഴ്‌സ്യല്‍ ഹയര്‍ സെക്കന്ററി പഠനം. ഇനിയങ്ങോട്ട്‌ പഠിക്കണോ എന്ന ചിന്തയായി. സ്‌കൂള്‍ പഠനകാലത്ത്‌ അഞ്ചുവര്‍ഷം സര്‍ക്കാര്‍ ഹോസ്‌റ്റലിലായിരുന്നതിനാല്‍ വീട്ടിലെ ദാരിദ്ര്യം അത്രക്കങ്ങ്‌ അനുഭവിച്ചില്ല. എന്നാല്‍ ഹയര്‍ സെക്കന്ററി പഠനകാലം ഇത്‌ ശരിക്കും അനുഭവിച്ച രഞ്ചിത്‌ പറയുന്നു. : രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളേജില്‍ ബിരുദത്തിന്‌ ചേര്‍ന്നു. പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ താല്‍ക്കാലികമായി കിട്ടിയ രാത്രികാല സെക്യൂരിറ്റിയുടെ ബലത്തിലാണ്‌ പഠനം തുടര്‍ന്നത്‌. കോമൊമേഴ്‌സ്യല്‍ ബിരുദം സ്വന്തമാക്കി. നല്ല ജോലിക്കായി പഠനം തുടര്‍ന്നു. കേന്ദ്രസര്‍വ കലാശാലയില്‍ നിന്ന സാമ്പത്തിക ശാസ്‌ത്രത്തില്‍ പിജിയെടുത്തു. പിന്നെ ചെന്നെ ഐഐടി പിഎച്ച.ഡി.

തുടര്‍ന്ന്‌ ബംഗളൂരു ക്രൈസ്‌റ്റ്‌ സര്‍വകലാശാലയില്‍ അസിസ്‌റ്റന്റ്‌ ‌ പ്രൊഫസറായി. ജോലികിട്ടി. അവിടെ നിന്നാണ്‌ റാഞ്ചിഐഐംമമ്മില്‍ പ്രവേശനം ലഭിച്ചത്‌. അടുത്തമാസം ജോലക്കുചേരും രഞ്ചിത്‌ പറഞ്ഞു.

കേളപ്പന്‍ കയത്തിലെ എ രാമചന്ദ്രന്റെയും പി,വി ബേവിയുടെയും മകനാണ്‌ രഞ്‌ജിത്‌. എംഎയും ബിഎഡും പഠിച്ച രഞ്‌ജിത്‌, ഹോട്ടല്‍ മാേേനജ്‌മെന്റ്‌ കോഴ്‌സ്‌ കഴിഞ്ഞ രാഹുല്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ അസി.പ്രൊഫസര്‍ തസ്‌തികയിലേക്ക്‌ നാലാം റാങ്കുകാരനായിരുന്നു രഞ്‌ജിത്ത്‌. 2021 ജനുവരിയിലായിരുന്നു അഭിമുഖം. നാല്‌ ഒഴിവുകളുണ്ടാായിരുന്നു. മൂന്നുപേര്‍ക്ക്‌ ജോലി നല്‍കി ഇതുതന്നെ ആദ്യ മൂന്നുറാങ്കില്‍ ഉണ്ടായിരുന്നവര്‍ക്കായിരുന്നില്ലെന്നും സര്‍വകലാശാലക്ക്‌ കത്തെഴുതിയിട്ടും മറുപടി ലബിച്ചില്ലെന്നും രഞ്‌ജിത്ത്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *